പ്രിയമുള്ളവരേ ആഞ്ചലോസ് മിനിസ്ട്രിസ് സമൂഹത്തിലെ നിസ്സഹായരായവരെ സഹായിക്കുന്ന ഒരു പദ്ധതി തുടങ്ങുകയാണ് . ഗിഫ്റ്റ്‌ ഓഫ് ഹോപ്പ് എന്നാണ് ഈ പദ്ധതിയുടെ പേര് .  നിങ്ങളുടെ പരിചയത്തിൽ ഉള്ള  മരുന്ന് വാങ്ങിക്കുവാനും പഠിക്കാനും മറ്റും  സഹായം വളരെ  ആവശ്യമുള്ളവരുടെ വിശദ വിവരങ്ങൾ +91 8129022842 എന്ന നമ്പറിലേക്കു വാട്സാപ്പ് ആയി അയച്ചു തരിക

നിങ്ങൾക്കും ഈ പദ്ധതിയുടെ ഭാഗമാകുവാൻ സാധിക്കും . പണം മാത്രമല്ല മരുന്നുകൾ , ഡ്രെസ്സുകൾ , വീടുകളിലേക്ക് ആവശ്യമായ നിത്യോപയോഗ വസ്തുക്കൾ കൂടാതെ നിങ്ങളുടെ വീട്ടിലെ ഉപയോഗം കഴിഞ്ഞ എന്നാൽ മറ്റുള്ളവർക് ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളും ഉദാ: വീൽ ചെയർ , ക്രച്ചസ് , വാക്കർ, വോക്കിങ് സ്റ്റിക് , വാട്ടർബെഡ് , ബെഡ് ഷീറ്റുകൾ തുടങ്ങിയവയും നിങ്ങൾക്കു സഹായിക്കാവുന്നതാണ്.

സഹായം ആവശ്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക

+91 8129022842

സഹായം നൽകുവാൻ സാധിക്കുന്നവർ നിങ്ങളുടെ വിവരങ്ങൾ താഴെ എഴുതുക

NEWS

തൃശൂർ കുന്നത്തങ്ങാടിയിലുള്ള ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്കു റേഡിയോ ആഞ്ചലോസിന്റെ മെൻറ്റർ പ്രൊഫെസർ വിൻസൺ പുതപ്പുകൾ കൈമാറുന്നു .

മഴ കെടുതികൾ മൂലം ദുരിതം അനുഭവിക്കുന്നവരുടെ കൂടെ അൽപ നേരം ചിലവഴിക്കാൻ സാധിച്ചു . റേഡിയോ ആഞ്ചലോസിന്റെ ഗിഫ്റ്റ് ഓഫ് ഹോപ്പ് പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച പണം കൊണ്ട് അവർക്കു പുതപ്പുകൾ നൽകി.
ജീവിതത്തിൽ എല്ലാം ഉണ്ടെങ്കിലും ചില സാഹര്യങ്ങളിൽ നാം എല്ലാവരും ഒറ്റപെട്ടു പോകുന്നതിന്റെ അവസ്ഥ വിവരിക്കുവാൻ കഴിയാത്തതു തന്നെ ആണ് ; എങ്കിലും നമ്മളാൽ ആവുന്ന സഹായങ്ങൾ അവർക്കു നൽകുമ്പോൾ മനസിൽ ഒരു സുഖം തീർച്ചയായും ഉണ്ട് .